യുണൈറ്റഡിൽ ഇനി റാങ്ക്‌നിക്ക്‌



ലണ്ടൻ മാഞ്ചസ്റ്റർ യുണെെറ്റഡിന്റെ പ്രകടനം മെച്ചപ്പെടുത്താൻ റാൽഫ് റാങ്ക്നിക്ക് എത്തുന്നു. ജർമൻകാരനെ ക്ലബ്ബിന്റെ ഇടക്കാല പരിശീലകനായി പ്രഖ്യാപിച്ചു. ഒലെ ഗുണ്ണാർ സോൾചെയറെ പുറത്താക്കിയശേഷം  മെെക്കേൽ കാരിക്കാണ് താൽക്കാലികമായി ടീമിനെ നയിച്ചത്.  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ 1–1നാണ് യുണെെറ്റഡ് അവസാനിപ്പിച്ചത്. ജെയ്ഡൻ സാഞ്ചോയുടെ ഗോളിൽ മുന്നിലെത്തിയ യുണെെറ്റഡ് രണ്ടാംപകുതിയിൽ വഴങ്ങി. ജോർജീന്യോ പെനൽറ്റിയിലുടെ ചെൽസിക്ക് സമനില നൽകി. ചെൽസി ഒന്നാമത് തുടർന്നു. സാഞ്ചോയ്ക്കുപകരം രണ്ടാംപകുതിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുണെെറ്റഡിനായി കളത്തിലിറങ്ങിയത്. Read on deshabhimani.com

Related News