മെഡലിലേക്കൊരു പഞ്ച്‌

photo credit olympics.com


ടോക്യോ മേരി കോമിന്റെ കണ്ണീരുവീണ ടോക്യോയിലെ ഇടിക്കൂട്ടിൽ ലവ്‌ലിനയിലൂടെ ഇന്ത്യക്ക് മെഡൽ നേട്ടം. വനിതകളുടെ 69 കിലോ വിഭാഗത്തിൽ സെമിയിൽ എത്തിയാണ് ലവ്‌ലിന ബൊർഗോഹെയിൻ ഒളിമ്പിക് മെഡൽ ഉറപ്പിച്ചത്. ക്വാർട്ടറിൽ 2018ലെ ലോക ചാമ്പ്യൻ ചെെനീസ് തായ്--പേയിയുടെ നിയെൻ ചിൻ ചെനിനെ തോൽപ്പിച്ചു. 4–1നാണ് ജയം. സെമിയിൽ ലോക ചാമ്പ്യൻ തുർക്കിയുടെ ബുസെനാസ് സർമേനെലിയാണ് എതിരാളി. തോറ്റാലും വെങ്കലം ഉറപ്പാണ്. ആഗസ്ത് നാലിനാണ് സെമി. അസമിലെ ബാറോമുഖിയയാണ് ലവ്-ലിനയുടെ സ്വദേശം. ഒളിമ്പിക്-സ് ബോക്-സിങ്ങിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം. 2018ൽ വിജേന്ദർ സിങ്ങും 2012ൽ മേരി കോമും വെങ്കലം നേടി. സ്വർണമാണ് ലക്ഷ്യമെന്നായിരുന്നു ലവ്-ലിനയുടെ പ്രതികരണം.ബാഡ്മിന്റൺ വനിതാ സിംഗിൾസ് സെമിയിൽ കടന്ന പി വി സിന്ധുവും മെഡൽ പ്രതീക്ഷ നൽകി. അത്--ലറ്റിക്-സ് നിരാശപ്പെടുത്തി. ഹോക്കി ഇരുവിഭാഗത്തിലും ജയം നേടി. Read on deshabhimani.com

Related News