എഫ്‌എ കപ്പ്‌ ഫുട്‌ബോൾ : സെമി ലൈനപ്പായി



ലണ്ടൻ എഫ്‌എ കപ്പ്‌ ഫുട്‌ബോൾ സെമിഫൈനൽ ലൈനപ്പായി. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക്‌ അഴ്‌സണലാണ്‌ എതിരാളി. മറ്റൊരു സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ചെൽസിയുമായി ഏറ്റുമുട്ടും. ജൂലൈ 18, 19 ദിവസങ്ങളിലായാണ്‌ സെമി. ആഗസ്‌ത്‌ ഒന്നിനാണ്‌ ഫൈനൽ. വെംബ്ലിയാണ്‌ മത്സരങ്ങൾക്ക്‌ വേദിയാകുക. ന്യൂകാസിൽ യുണൈറ്റഡിനെ രണ്ട്‌ ഗോളുകൾക്ക്‌ വീഴ്‌ത്തിയാണ്‌ സിറ്റി സെമി ഉറപ്പിച്ചത്‌. കെവിൻ ഡി ബ്രയ്‌നും റഹിം സ്‌റ്റെർലിങ്ങും ലക്ഷ്യംകണ്ടു. ചെൽസിയാകട്ടെ ലെസ്റ്റർ സിറ്റിയെ വീഴ്‌ത്തി (1–-0). റോസ്‌ ബാർക്‌ലിയാണ്‌ വിജയഗോൾ കുറിച്ചത്‌. നേരത്തേ യുണൈറ്റഡ്‌ നോർവിച്ച്‌ സിറ്റിയെയും അഴ്‌സണൽ ഷെഫീൽഡ്‌ യുണൈറ്റഡിനെയും കീഴടക്കി സെമിയിൽ പ്രവേശിച്ചിരുന്നു. Read on deshabhimani.com

Related News