അർജന്റീനയ്‌ക്ക് ജയം ബ്രസീലിന് സമനില



ക്വിറ്റോ (ഇക്വഡോർ) ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടിയ ബ്രസീലിനെ ഇക്വഡോർ 1–1ന്  തളച്ചപ്പോൾ, അർജന്റീനയ്ക്ക് ജയം. ലയണൽ മെസിയില്ലാതെ ഇറങ്ങിയ അർജന്റീന ഒന്നിനെതിരെ രണ്ട് ഗോളിന് ചിലിയെ തോൽപ്പിച്ചു. ബ്രസീലും ഇക്വഡോറും തമ്മിലുള്ള പോരാട്ടം സംഭവബഹുലമായിരുന്നു. കാസിമെറോയുടെ ഗോളിൽ ബ്രസീൽ മുന്നിലെത്തിയെങ്കിലും ഫെലിക്സ് ടോറസ് ഇക്വഡോറിനെ ഒപ്പമെത്തിച്ചു. ഇക്വഡോർ ഗോളി അലക്സാണ്ടർ ഡോമിൻഗസും ബ്രസീൽ പ്രതിരോധക്കാരൻ എമേഴ്സൺ റോയലും ചുവപ്പുകാർഡ് കണ്ടു. ബ്രസീൽ ഗോളി അലിസൺ ബക്കർ രണ്ടുതവണ ചുവപ്പുകാർഡ് കണ്ടെങ്കിലും ‘വാർ' തുണച്ചു. വീഡിയോ പരിശോധനയിൽ ചുവപ്പുകാർഡ് ഒഴിവായി. കോവിഡ് മുക്തനായെങ്കിലും മെസി ചിലിക്കെതിരെ കളത്തിൽ ഇറങ്ങിയില്ല. എയ്ഞ്ചൽ ഡി മരിയയും ലൗതാരോ മാർട്ടിനസും ഗോളടിച്ചു. പരാഗ്വേയെ ഒരു ഗോളിന് തോൽപ്പിച്ച് ഉറുഗ്വേ യോഗ്യതാ സാധ്യത കൂട്ടി. ലൂയിസ് സുവാരസാണ് വിജയഗോൾ നേടിയത്. ബ്രസീൽ 36 പോയിന്റോടെ ഒന്നാമതാണ്. അർജന്റീന 32 പോയിന്റോടെ രണ്ടാമതാണ്. ഇക്വഡോറും (24) ഉറുഗ്വേയും (19 ) പിന്നിലുണ്ട്. പെറുവിനും കൊളംബിയക്കും 17 പോയിന്റാണ്. ചിലിക്ക് 16. നാലു ടീമുകൾക്കാണ് നേരിട്ട് യോഗ്യത. അഞ്ചാമൻ പ്ലേ ഓഫ് കളിക്കണം.   Read on deshabhimani.com

Related News