സ്പെയ്‌നിനെ തളച്ചു, ജർമനിക്ക് പ്രതീക്ഷ

സ്--പെയ്നിനെതിരെ ജർമനിയുടെ സമനിലഗോൾ നേടിയ നിക്ലസ് ഫുൾക്രുഗിന്റെ ആഹ്ലാദം image credit twenty 20 world cup twitter


കരുത്തരുടെ പോരിൽ സ്--പെയ്നിനെ തളച്ച‍് ജർമനി ലോകകപ്പിൽ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. പിന്നിട്ടുനിന്നശേഷമായിരുന്നു തിരിച്ചുവരവ് (1–1). അൽവാരോ മൊറാട്ടയിലൂടെ സ്--പാനിഷുകാർ ലീഡെടുത്തു. പിന്നാലെ നിക്ലസ് ഫുൾക്രുഗ് ജർമനിക്ക് സമനില നൽകി. ഗ്രൂപ്പ് ഇയിൽ നാല് പോയിന്റുമായി സ്--പെയ്ൻ ഒന്നാമതാണ്. ജർമനി ഒരു പോയിന്റുമായി നാലാമത്. അടുത്ത കളിയിൽ കോസ്റ്ററിക്കയെ വീഴ്--ത്തിയാൽ ജർമനിക്ക് സാധ്യതയുണ്ട്. സ്--പയ്നിന് ജപ്പാനാണ് എതിരാളി. ഡിസംബർ ഒന്നിനാണ് അവസാന റൗണ്ട് മത്സരങ്ങൾ. ബൽജിയത്തിന്റെ സുവർണനിരയെ വീഴ്‌ത്തി മൊറോക്കോ ലോകകപ്പിൽ ആഫ്രിക്കൻ മുദ്ര ചാർത്തി. അവസാന 19 മിനിറ്റിൽ രണ്ട്‌ ഗോളടിച്ചാണ് ജയം. ആദ്യത്തേത്‌ ഇടത്തേ കോർണർ കൊടിക്കരികെനിന്ന്‌ അബ്‌ദുൽ ഹമീദ്‌ സബിരിയുടെ ഫ്രീകിക്ക്‌. രണ്ടാമത്തേത്‌ ഗോൾകീപ്പർ ഉയർത്തിയടിച്ച പന്ത്‌ കൈമാറിക്കിട്ടിയ സക്കറിയ അബൂക്ക്‌ലാലിന്റെ തകർപ്പൻ ഷോട്ട്‌. ബൽജിയത്തിന്റെ വിഖ്യാത ഗോളി തിബൗ കുർടോയെ നിഷ്‌പ്രഭനാക്കി രണ്ടും വലയിൽ. ഖത്തറിൽ വമ്പൻമാരെ വീഴ്‌ത്തി ഏഷ്യക്കുപിന്നാലെ ആഫ്രിക്കയും പെരുമ്പറ മുഴക്കുന്നു. ആറാംലോകകപ്പ്‌ കളിക്കുന്ന ആഫ്രിക്കക്കാരുടെ മൂന്നാമത്തെ വിജയമാണ്‌. ക്രൊയേഷ്യ 4–1ന് ക്യാനഡയെ വീഴ്ത്തി ഗ്രൂപ്പ്‌ എഫിൽ ഒന്നാമതെത്തി. രണ്ട് കളിയും തോറ്റ ക്യാനഡ പുറത്തായി. ഗ്രൂപ്പിൽ രണ്ടാമത്  മൊറോക്കോയാണ്. ബൽജിയത്തിന്‌ ക്രൊയേഷ്യയെയും മൊറോക്കോയ്ക്ക് ക്യാനഡയെയുമാണ്‌ നേരിടാനുള്ളത്‌. ജർമനിയിൽ ഉദിച്ച ജപ്പാൻ കോസ്‌റ്ററിക്കയിൽ അസ്‌തമിച്ചു. ഒരു  ഗോളിനായിരുന്നു ഏഷ്യക്കാരുടെ തോൽവി. ജർമനിയെ ഞെട്ടിച്ച ജപ്പാന്റെ നിഴലായിരുന്നു കളത്തിൽ. കളി അവസാനിക്കാൻ ഒമ്പത്‌ മിനിറ്റ്‌ മാത്രമുള്ളപ്പോൾ കീഷെർ ഫുള്ളർ വിജയഗോളടിച്ചു. Read on deshabhimani.com

Related News