ഖത്തർ ലോകകപ്പ്‌ : ഇറ്റലിയോ പോർച്ചുഗലോ



സൂറിച്ച്‌ ഖത്തർ ലോകകപ്പ്‌ ഫുട്‌ബോളിൽ ഇറ്റലി, പോർച്ചുഗൽ ടീമുകളിൽ ഒന്നുമാത്രം. യൂറോപ്പിലെ പ്ലേ ഓഫിൽ ഇരുടീമും ആദ്യകളി ജയിച്ചാൽ പരസ്പരം ഏറ്റുമുട്ടണം. ഇതിൽ തോൽക്കുന്നവർ പുറത്താകും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ആദ്യമത്സരത്തിൽ തുർക്കിയെ നേരിടും. യൂറോ ചാമ്പ്യൻമാരായ ഇറ്റലിക്ക്‌ നോർത്ത്‌ മാസിഡോണിയയാണ്‌ എതിരാളി. കഴിഞ്ഞ ലോകകപ്പിൽ ഇറ്റലിക്ക്‌ യോഗ്യതയുണ്ടായിരുന്നില്ല.  പ്ലേ ഓഫ്‌ മത്സരങ്ങൾ മാർച്ച്‌ അവസാനമാണ്‌. റഷ്യ പോളണ്ടിനെയും സ്വീഡൻ ചെക്ക്‌ റിപ്പബ്ലിക്കിനെയും നേരിടും. വെയ‍്ൽസ്–ഓസ്ട്രിയ, സ്കോട്ലൻഡ്–ഉക്രയ‍്ൻ മത്സരങ്ങളും നടക്കും. മൂന്ന് ടീമുകളാണ് യോഗ്യത നേടുക.   Read on deshabhimani.com

Related News