ജൂനിയർ വനിതാ ഫുട്ബോൾ : ഗോൾവർഷത്തോടെ കേരളം ക്വാർട്ടറിൽ



ഗുവാഹത്തി മൂന്നു കളിയിൽ 21 ഗോളടിച്ച് കേരളത്തിന്റെ പെൺകുട്ടികളുടെ തകർപ്പൻ പ്രകടനം. ദേശീയ ജൂനിയർ അണ്ടർ 17 വനിതാ ഫുട്ബോളിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വാർട്ടറിൽ കടന്നു. 30ന് ദാദ്രാ നഗർ ഹവേലിയാണ് അടുത്ത എതിരാളി. അവസാനമത്സരത്തിൽ ലഡാക്കിനെ 8-–-1ന് തോൽപ്പിച്ചു. ഷിൽജി ഷാജി ഹാട്രിക് നേടി. ഷിൽജിക്ക് മൂന്നു കളിയിൽ 12 ഗോളായി. ക്യാപ്റ്റൻ എം ആർ അശ്വിനി രണ്ട് ഗോൾ നേടി. എം ഷാമില, കെ ആർ അപർണ, അലീന ടോണി എന്നിവർ പട്ടിക പൂർത്തിയാക്കി. പഞ്ചാബിനെ 6–--1നും നാഗാലാൻഡിനെ ഏഴ് ഗോളിനുമാണ് തോൽപ്പിച്ചത്. Read on deshabhimani.com

Related News