പെയ്‌സ്‌ വിരമിക്കൽ നീട്ടി



മുംബൈ ഇന്ത്യൻ ടെന്നീസ്‌ വിസ്‌മയം ലിയാൻഡർ പെയ്‌സ്‌ വിരമിക്കൽ നീട്ടി. ടോക്യോ ഒളിമ്പിക്‌സ്‌ മാറ്റിയതിന്‌ പിന്നാലെയാണ്‌ ഈ വർഷം കളി മതിയാക്കില്ലെന്ന്‌ പെയ്‌സ്‌ അറിയിച്ചത്‌. നേരത്തേ ഒളിമ്പിക്‌സോടെ ടെന്നീസ്‌ മതിയാക്കുമെന്ന്‌ നാൽപ്പത്താറുകാരൻ വ്യക്തമാക്കിയിരുന്നു. ‘ഇത്‌ എന്റെയും ടീമിന്റെയും തീരുമാനമാണ്‌. കായികക്ഷമതയ്‌ക്ക്‌ ഒരു കുറവുമില്ല. ഞാൻ എട്ടാം ഒളിമ്പിക്‌സ്‌ കളിക്കണമെന്നാണ്‌ എല്ലാവരുടെയും ആഗ്രഹം’–-പെയ്‌സ്‌ പറഞ്ഞു. ടെന്നീസിൽ ഇന്ത്യക്കായി മെഡൽ നേടിയ ഏക താരമാണ്‌ പെയ്‌സ്‌. Read on deshabhimani.com

Related News