ഒളിമ്പിക്‌സ്‌ പരമാവധി നേരത്തേ: ബാക്‌



ഏതൻസ്‌ ടോക്യോ ഒളിമ്പിക്‌സ്‌ പരമാവധി നേരത്തേ നടത്താൻ ശ്രമിക്കുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ സമിതി തലവൻ തോമസ്‌ ബാക്‌. കോവിഡ്‌ 19–-നെ തുടർന്ന്‌ ഒളിമ്പിക്‌സ്‌ മാറ്റിവച്ചതിന്‌ പിന്നാലെയാണ്‌ ഐഒസി പ്രസിഡന്റിന്റെ പ്രതികരണം. ഈവർഷം ജൂലൈ 24 മുതൽ ആഗസ്‌ത്‌ ഒമ്പതു വരെയായിരുന്നു ഒളിമ്പിക്‌സ്‌ നിശ്ചയിച്ചിരുന്നത്‌. കോവിഡ്‌–-19 വ്യാപകമായതോടെ മേള മാറ്റി. അടുത്ത വർഷത്തേക്കാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. 2021ന്റെ തുടക്കത്തിൽത്തന്നെ ഗെയിംസ്‌ നടത്താനുള്ള നീക്കത്തിലാണ്‌ ഐഒസി. ‘പറ്റുന്നതും നേരത്തേ ഒളിമ്പിക്‌സ്‌ നടത്താൻ ശ്രമിക്കും. പകിട്ടൊന്നും കുറയാതെ പരമാവധി വേഗത്തിൽ മേള നിങ്ങൾക്ക്‌ മുന്നിലെത്തും’–- ബാക്‌ പറഞ്ഞു. Read on deshabhimani.com

Related News