ദക്ഷിണ മേഖല ജൂനിയർ മീറ്റ്‌ 
ഇന്നുമുതൽ



തേഞ്ഞിപ്പലം ദക്ഷിണ മേഖല ജൂനിയർ അത്‌ലറ്റിക്‌ മീറ്റിന്‌ കലിക്കറ്റ്‌‌ സർവകലാശാല സ്‌റ്റേഡിയത്തിൽ ഇന്ന്‌ തുടക്കം. മൂന്നു ദിവസത്തെ മീറ്റിൽ 740 താരങ്ങൾ ട്രാക്കിലിറങ്ങും. മുപ്പത്തിരണ്ടാമത്‌ മീറ്റിൽ കേരളത്തിനുപുറമേ തമിഴ്‌നാട്‌, കർണാടക, ആന്ധ്രപ്രദേശ്‌, തെലങ്കാന, ലക്ഷദ്വീപ്‌, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ അത്‌ലീറ്റുകൾ അണിനിരക്കും.   അണ്ടർ 14, 16, 18, 20 വിഭാഗങ്ങളിലാണ്‌‌ മത്സരം.  ആദ്യദിനം 30 ഇനങ്ങളിൽ ഫൈനൽ നടക്കും. കേരളത്തിന്‌ 160 അംഗ ടീമാണുള്ളത്‌.    രാവിലെ ഏഴിന്‌ 20 വയസ്സിനുതാഴെയുള്ള ആൺകുട്ടികളുടെ  5000 മീറ്റർ ഓട്ടത്തോടെയാണ്‌ തുടക്കം. കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തായിരുന്ന കേരളം കിരീടം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. കഴിഞ്ഞതവണ തമിഴ്‌നാടായിരുന്നു ജേതാക്കൾ. കർണാടക രണ്ടാംസ്ഥാനത്തും. മീറ്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി കെ ടി ജലീൽ നിർവഹിക്കും. 28നാണ്‌ സമാപനം. Read on deshabhimani.com

Related News