സെപ്‌തംബർ 15ന്‌ തെരഞ്ഞെടുപ്പ്‌ നടത്തണം ; എഐഎഫ്‌എഫിന്‌ 
ഫിഫയുടെ അന്ത്യശാസനം



ന്യൂഡൽഹി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) ഫിഫയുടെ അന്ത്യശാസനം. സെപ്തംബർ പതിനഞ്ചിനുള്ളിൽ പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഫെഡറേഷനെ വിലക്കുമെന്നാണ് ഫിഫയുടെ മുന്നറിയിപ്പ്. ജൂലെെ 31ന് ഫെഡറേഷന്റെ പുതുക്കിയ ഭരണഘടന അംഗീകരിക്കണം. ഫിഫയുടെയും ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെയും സംയുക്തസമിതി മൂന്നുദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇടപെടൽ. കഴിഞ്ഞമാസം പ്രസിഡന്റ് പ്രഫുൽ പട്ടേലിനെ പുറത്താക്കി സുപ്രീംകോടതി ഇടക്കാല സമിതിയെ നിയോഗിച്ചിരുന്നു.   Read on deshabhimani.com

Related News