എഎഫ്സി കപ്പ്: എടികെ ബഗാൻ നോക്കൗട്ടിൽ ; ഗോകുലം പുറത്ത്



കൊൽക്കത്ത ഗോകുലം കേരള എഎഫ്‌സി കപ്പ്‌ ഫുട്‌ബോളിൽനിന്ന്‌ പുറത്ത്‌. ബംഗ്ലാദേശ്‌ ക്ലബ്ബായ ബസുന്ധര കിങ്‌സിനോട്‌ 2–-1ന്‌ തോറ്റാണ്‌ മടക്കം. മസിയയെ 5–2ന് മറികടന്ന് എടികെ മോഹൻ ബഗാൻ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്റർ സോണൽ സെമിഫെെനലിന് യോഗ്യത നേടി. റൊബീന്യോ, നുഹ മറോങ് എന്നിവരുടെ ഗോളിലാണ്‌ ബസുന്ധര ഗോകുലത്തെ മറികടന്നത്‌. ജോർദാൻ ഫ്‌ളച്ചറാണ്‌ ഗോകുലത്തിന്റെ ആശ്വാസഗോൾ കുറിച്ചത്‌. Read on deshabhimani.com

Related News