ദേശീയ ഗെയിംസ്‌ : കേരളത്തെ 
ശ്രീശങ്കർ നയിക്കും

ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ നെറ്റ്ബോൾ ടീം 
കൊച്ചുവേളി – ഭാവ്-നഗർ എക്സ്പ്രസ് ട്രെയിനിൽ


അഹമ്മദാബാദ്‌ ഗുജറാത്തിലെ ആറ്‌ നഗരങ്ങളിൽ 29ന്‌ ആരംഭിക്കുന്ന 36–-ാംദേശീയ ഗെയിംസിനുള്ള കേരള ടീമിനെ രാജ്യാന്തര ലോങ്ജമ്പ്‌ താരം എം ശ്രീശങ്കർ നയിക്കും. 26 ഇനങ്ങളിലാണ്‌ കേരളം പങ്കെടുക്കുന്നത്‌. 436 കായികതാരങ്ങളും 123 ഒഫീഷ്യൽസും അടങ്ങിയ 559 അംഗ സംഘമാണ്‌. ബാഡ്‌മിന്റൺ താരം ഒളിമ്പ്യൻ വി ദിജുവാണ്‌ സംഘത്തലവൻ. പി അനിൽകുമാർ, സ്‌റ്റാലിൻ റാഫേൽ, ആർ ജയകൃഷ്‌ണൻ എന്നിവർ ഡെപ്യൂട്ടികളാണ്‌. ഒമ്പത്‌ സംഘമായിട്ടാണ്‌ ടീമിന്റെ യാത്ര. ട്രെയിനിൽ സെക്കന്റ്‌ എസി യാത്രയാണ്‌ ഒരുക്കിയിട്ടുള്ളത്‌. ‘സ്വർണവുമായിട്ടായിരിക്കും ഞങ്ങളുടെ മടക്കം. 40 ദിവസത്തെ പരിശീലനം നടത്തിയ ശേഷമാണ് ടീം ഗുജറാത്തിന് കയറിയത്'–- നെറ്റ്ബോൾ ടീം ക്യാപ്റ്റൻ പി പി ജോസ്‌മോന്റെ വാക്കുകളിൽ ആത്മവിശ്വാസം. ഗെയിംസിന്‌ പുറപ്പെട്ട ആദ്യസംഘമായ നെറ്റ്ബോൾ ടീം ഇന്നെത്തും. 26നാണ് മത്സരം. കഴിഞ്ഞതവണ പുരുഷന്മാർക്ക് വെങ്കലമായിരുന്നു. ടീം: പി പി ജോസ്‌മോൻ (ക്യാപ്റ്റൻ), ടി വി രാഹുൽ, എച്ച് ഹംസ, ടി എം റിജാസ്, ഗോകുൽ ശരത്, ജിതിൻ മാത്യു, അനിരുദ്ധൻ, ബേസിൽ ആൻഡ്രയോസ്, അർജുൻ, ഹരികൃഷ്ണൻ, അമൽ ജീവൻ. മേരിൻ പി ജോസ് (പരിശീലകൻ), ടി പി സാബിറ (സഹപരിശീലക), എസ് നജീമുദീൻ (മാനേജർ). മികച്ച വനിതാ ടീം ഉണ്ടായിരുന്നെങ്കിലും കോവിഡുകാലത്ത് നടന്ന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാതിരുന്നതിനാൽ യോഗ്യത ലഭിച്ചില്ല. കേരളത്തിന്റെ അത്ലറ്റിക്സ് ടീം 26ന്  പുറപ്പെടും.   Read on deshabhimani.com

Related News