ഗോകുലത്തിന്‌ വിജയകാലം



കൊൽക്കത്ത ഐ ലീഗ്‌ ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സി തുടർച്ചയായി മൂന്നാംജയത്തോടെ മുന്നോട്ട്‌. സുദേവ എഫ്‌സി ഡൽഹിയെ ഒരു ഗോളിന്‌ തോൽപ്പിച്ചു. ഘാനക്കാരൻ സ്‌ട്രൈക്കർ ഫിലിപ്‌‌ അദയാണ്‌ വിജയഗോൾ നേടിയത്‌. ഈ ജയത്തോടെ ഗോകുലം ചാമ്പ്യൻഷിപ്പിനുള്ള റൗണ്ടിലേക്കു മുന്നേറി. 11 ടീമുകളിൽ ആറെണ്ണത്തിനാണ്‌ രണ്ടാംറൗണ്ട്‌ പ്രവേശനം. ഒമ്പതു കളിയിൽ 16 പോയിന്റുമായി നിലവിൽ രണ്ടാമതാണ്‌. 17 പോയിന്റുള്ള റിയൽ കശ്‌മീരാണ്‌ ഒന്നാംസ്ഥാനത്ത്‌. ഗോകുലം അവസാനമത്സരത്തിൽ മാർച്ച്‌ ഒന്നിന്‌ ചർച്ചിൽ ബ്രദേഴ്‌സിനെ നേരിടും. സുദേവയ്‌ക്കെതിരെ കളിയിൽ ഉടനീളം ഗോകുലത്തിനായിരുന്നു ആധിപത്യം. പലതവണ ഗോളിനടുത്തെത്തി. ഗോളില്ലാത്ത ആദ്യപകുതിക്കുശേഷം 68–-ാംമിനിറ്റിൽ ഘാനക്കാരൻ ഡെന്നിസ്‌ ആൻട്‌വിയുടെ ക്രോസിലാണ്‌ വിജയഗോൾ വന്നത്‌.   Read on deshabhimani.com

Related News