ദക്ഷിണാഫ്രിക്കൻ പര്യടനം ഉറപ്പില്ല’



ന്യൂഡൽഹി ആഗസ്‌തിൽ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പര്യടനം നടത്തുന്ന കാര്യം ഉറപ്പായിട്ടില്ലെന്ന്‌ ബിസിസിഐ ട്രഷറർ അരുൺ ധുമാൽ. കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്‌ ബോർഡാണ്‌ ഇന്ത്യ–-ദക്ഷിണാഫ്രിക്ക ട്വന്റി–-20 പരമ്പര നടക്കുമെന്ന്‌ അറിയിച്ചത്‌. മൂന്നു മത്സരമാണ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. മാർച്ചിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ പര്യടനം നടത്തിയിരുന്നു. എന്നാൽ, കോവിഡ്‌ ആശങ്ക കാരണം ഒരു കളിയും നടന്നില്ല. ടീം തിരിച്ചുപോകുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ്‌ ആഗസ്‌തിൽ ദക്ഷിണാഫ്രിക്കയിൽ കളിക്കാമെന്ന ചർച്ച ഉയർന്നത്‌. പക്ഷേ, ഇപ്പോഴത്തെ നിലയിൽ ആഗസ്‌തിൽ മത്സരം നടത്തുന്നതിൽ ബിസിസിഐക്ക്‌ താൽപ്പര്യമില്ല. ആഗസ്‌തിൽ ദക്ഷിണാഫ്രിക്കയിൽ കോവിഡ്‌ കേസ്‌ കൂടുമെന്നാണ്‌ മുന്നറിയിപ്പ്‌.  അതിനിടെ ഈമാസം 25 കഴിഞ്ഞ്‌ കളിക്കാരുടെ ക്യാമ്പ്‌ തുടങ്ങുമെന്ന്‌ ധുമാൽ പറഞ്ഞു. ഹിമാചൽപ്രദേശിലായിരിക്കും ക്യാമ്പ്‌. Read on deshabhimani.com

Related News