ആഷ്‌ലി കൂപ്പർ വിടവാങ്ങി



മെൽബൺ മുൻ ടെന്നീസ്‌ താരം ആഷ്‌ലി കൂപ്പർ അന്തരിച്ചു. 83 വയസ്സായിരുന്നു. ഏറെനാളായി അസുഖബാധിതനായിരുന്നു ഈ ഓസ്‌ട്രേലിയക്കാരൻ. നാല്‌ ഗ്രാൻഡ്‌ സ്ലാം സിംഗിൾസ്‌ കിരീടങ്ങൾ നേടിയിട്ടുണ്ട്‌. 1950കളിൽ ടെന്നീസിൽ സജീവമായി. 1958ൽ മൂന്ന്‌ ഗ്രാൻഡ്‌ സ്ലാം കിരീടങ്ങൾ സ്വന്തമാക്കി. ഡബിൾസിലും നാലു കിരീടങ്ങൾ നേടി. മൂന്നുതവണയും നിയാൽ ഫ്രേസറായിരുന്നു പങ്കാളി. 1957ൽ ഓസ്‌ട്രേലിയയെ ഡേവിസ്‌ കപ്പ്‌ ചാമ്പ്യൻമാരാക്കി.   Read on deshabhimani.com

Related News