ഫ്രഞ്ച്‌ ഫുട്‌ബോളർ ഡയക്കീസെ മരിച്ചനിലയിൽ



പാരിസ്‌ ഫ്രാൻസിന്റെ അണ്ടർ 20 ഫുട്‌ബോൾ താരമായിരുന്ന ജോർദാൻ ഡയക്കീസെ വിടവാങ്ങി. ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗ്‌ അഞ്ചാംഡിവിഷൻ ക്ലബ്‌ എ എസ്‌ ഫുറിയാനി അഗ്ലിയാനിയുടെ കളിക്കാരനായിരുന്നു ഈ ഇരുപത്തിനാലുകാരൻ. മരണകാരണം വ്യക്തമല്ല. 13–-ാംവയസ്സിൽ പിഎസ്‌ജിയുടെ യൂത്ത്‌ അക്കാദമിയിലെത്തി.യുവേഫ യൂത്ത്‌ ലീഗിൽ പിഎസ്‌ജിക്കായി അഞ്ചുതവണ കളിച്ചു. മൂന്നുതവണ ഫ്രാൻസ്‌ അണ്ടർ 20 ടീമിനായും ബൂട്ടുകെട്ടി. Read on deshabhimani.com

Related News