തുടരാൻ ബ്ലാസ്‌റ്റേഴ്‌സ്‌ ; ഇന്ന്‌ ഗോവയോട്‌



ഫത്തോർദ ബംഗളൂരു എഫ്‌സിക്കെതിരായ ആവേശകരമായ ജയത്തിന്റെ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ ഐഎസ്‌എലിൽ എഫ്‌സി ഗോവയ്‌ക്കെതിരെ. 13 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ്‌ നിലവിൽ ഒമ്പതാം സ്ഥാനത്താണ്‌. ഇന്ന്‌ ജയിച്ചാൽ അഞ്ചാമതെത്താം. ഗോവയ്‌ക്ക്‌ 19 പോയിന്റുണ്ട്‌. മൂന്നാംസ്ഥാനത്ത്‌. മുന്നേറ്റത്തിലെ മികച്ച പ്രകടനമാണ്‌ ബംഗളൂരുവിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്‌ ജയമൊരുക്കിയത്‌. അവസാനനിമിഷം കെ പി രാഹുലാണ്‌ വിജയഗോൾ  നേടിയത്‌. ഒരുഗോളിന്‌ പിന്നിട്ടുനിന്നശേഷമായിരുന്നു തിരിച്ചുവരവ്‌. ജോർദാൻ മറെയും ഗാരി ഹൂപ്പറും മുന്നേറ്റത്തിൽ ഒത്തിണക്കം കാട്ടുന്നത്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ മൂർച്ച നൽകിയിട്ടുണ്ട്‌. മികച്ച ആക്രമണനിരയാണ്‌ ഗോവയ്‌ക്ക്‌. 17 ഗോളടിച്ചു. വഴങ്ങിയത്‌ 12ഉം. ബ്ലാസ്‌റ്റേഴ്‌സ്‌ 16 ഗോളടിച്ചപ്പോൾ 21 എണ്ണം വഴങ്ങി. Read on deshabhimani.com

Related News