അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങി



അങ്കമാലി അങ്കമാലി സ്‌പോർട്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങി. അങ്കമാലി കിങ്ങിണി ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ മുൻ ദേശീയ ഫുട്‌ബോൾ താരം ടി കെ ചാത്തുണ്ണി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി ജെ ജോയി അധ്യക്ഷനായി. റോജി എം ജോൺ എംഎൽഎ മുഖ്യാതിഥിയായി. നഗരസഭാ ചെയർമാൻ മാത്യു തോമസ്, ഭാരവാഹികളായ ഷൈജോ പറമ്പി, ഡേവീസ് പാത്താടൻ, ബാബു സാനി, പി ജെ ബാബു, ജോർജ് സ്റ്റീഫൻ, ലാൽ പൈനാടത്ത്, സ്റ്റീഫൻ കോട്ടയ്ക്കൽ, എം പി വിത്സൻ, കെ കെ ജോഷി, നിക്‌സൺ മാവേലി, ജെയ്‌സൻ പാനികുളങ്ങര, ഫ്രാൻസിസ് ജെ പൈനാടത്ത് എന്നിവർ പങ്കെടുത്തു. ബേസിക് പെരുമ്പാവൂരും സൂപ്പർ സോക്കർ മലപ്പുറവും തമ്മിലായിരുന്നു ആദ്യമത്സരം. 12 ദിവസം നീളുന്ന ടൂർണമെന്റിന് തുടക്കംകുറിച്ചുള്ള വിളംബരജാഥ പി ജെ ജോയി ഫ്ലാഗ്ഓഫ് ചെയ്തു. അണ്ടർ 17 ടൂർണമെന്റും പ്രാദേശിക ക്ലബ്ബുകൾ പങ്കെടുക്കുന്ന മത്സരങ്ങളും ദിവസവും പ്രധാന മത്സരങ്ങൾക്കുമുമ്പ്‌ നടക്കും. വ്യാഴാഴ്ച ചെർപ്ലശേരി മദീന എഫ്സിയും ആലുവ ലക്കി സ്റ്റാറും തമ്മിലാണ് പ്രധാനമത്സരം. Read on deshabhimani.com

Related News