ഇരട്ടഗോളടിച്ച്‌ മെസി

photo credit psg twitter


പാരിസ് ഇരട്ടഗോളുമായി ലയണൽ മെസി പിഎസ്‌ജിയെ നയിച്ചു. ആർബി ലെയ്‌പ്‌സിഗിനെതിരെ പിന്നിട്ടുനിന്നശേഷം സ്വന്തംതട്ടകത്തിൽ പിഎസ്‌ജി ജയംപിടിച്ചു (3–-2). കിലിയൻ എംബാപ്പെയിലൂടെ മുന്നിലെത്തിയ പാരിസുകാരെ ആന്ദ്രേ സിൽവ, നൊർദി മുകിയെലെ എന്നിവരിലൂടെ ലെയ്‌പ്‌സിഗ്‌ വിറപ്പിച്ചു. എന്നാൽ രണ്ടാംപകുതിയിൽ ഏഴ്‌ മിനിറ്റിനിടെ രണ്ട്‌ ഗോളടിച്ച്‌ മെസി പിഎസ്‌ജിയുടെ ജയമുറപ്പിച്ചു. പെനൽറ്റിയിലൂടെയായിരുന്നു രണ്ടാംഗോൾ. നേരത്തേ ചാമ്പ്യൻസ്‌ ലീഗിൽ സിറ്റിക്കെതിരെയും അർജന്റീനക്കാരൻ പിഎസ്‌ജിക്കായി വല കണ്ടിരുന്നു. കളിയവസാനം പെനൽറ്റിയിലൂടെ ഹാട്രിക്‌ നേടാൻ അവസരമുണ്ടായിട്ടും കിക്കെടുക്കാൻ മെസി എംബാപ്പെയെ ക്ഷണിച്ചു. എന്നാൽ ഫ്രഞ്ചുകാരന്‌ പിഴച്ചു. ഏഴ്‌ പോയിന്റുമായി ഗ്രൂപ്പ്‌ എയിൽ ഒന്നാമത്‌ തുടർന്നു പിഎസ്‌ജി. സിറ്റിയാണ്‌ (6) രണ്ടാമത്‌. Read on deshabhimani.com

Related News