ഉയരെ ഡുപ്ലന്റിസ്‌



റോം ഇരുപത്തിയാറ്‌ വർഷത്തെ പോൾവോൾട്ട്‌ ലോകറെക്കോഡ്‌ തിരുത്തി അർമാന്റ്‌ മോണ്ടോ ഡുപ്ലന്റിസ്‌. റോം ഡയമണ്ട്‌ ലീഗ്‌ മീറ്റിൽ 6.15 മീറ്റർ ഉയരം താണ്ടി ഇരുപതുകാരൻ ചരിത്രമെഴുതി. 1994ൽ ഉക്രയ്‌ൻ ഇതിഹാസം സെർജി ബുബ്‌ക കുറിച്ച 6.14 മീറ്ററിന്റെ റെക്കോഡാണ്‌ ഡുപ്ലന്റിസ്‌ തിരുത്തിയത്‌. ഇൻഡോർ വിഭാഗത്തിലും സ്വീഡിഷുകാരന്റെ പേരിലാണ്‌ നിലവിലെ ഉയർന്ന ദൂരം. 6.18 മീറ്റർ. റോമിലെ ഒളിമ്പിക്‌സ്‌ സ്‌റ്റേഡിയത്തിൽ രണ്ടാം ശ്രമത്തിലാണ്‌ ഡുപ്ലന്റിസ്‌ ഉയർന്നു പൊങ്ങിയത്‌. കാണികളുടെ അഭാവം ഇരുപതുകാരന്റെ പ്രകടനത്തെ ബാധിച്ചില്ല. അടുത്തയാഴ്‌ചയിലെ ദോഹ ഡയമണ്ട്‌ മീറ്റാണ്‌ ഡുപ്ലന്റിസിന്റെ അടുത്ത ലക്ഷ്യം. Read on deshabhimani.com

Related News