ലൂയിസ്‌ വെടിക്കെട്ട്‌



സെന്റ്‌ ലൂസിയ ഓസ്‌ട്രേലിയയെ നിലംപരിശാക്കി വെസ്‌റ്റിൻഡീസിന്റെ മുന്നറിയിപ്പ്‌. അഞ്ചാം ട്വന്റി–-20യിൽ 16 റണ്ണിന്‌ ഓസീസിനെ വീഴ്‌ത്തിയ വിൻഡീസ്‌ പരമ്പര 4–-1നാണ്‌ സ്വന്തമാക്കിയത്‌. ലോകകപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കെയാണ്‌ നിലവിലെ ചാമ്പ്യൻമാരുടെ ഉജ്വല പ്രകടനം.ഓപ്പണർ എവിൻ ലൂയിസായിരുന്നു അഞ്ചാം ട്വന്റി–-20യിൽ വിൻഡീസിന്റെ വിജയശിൽപ്പി. 34 പന്തിൽ 79 റണ്ണാണ്‌ അടിച്ചുകൂട്ടിയത്‌. വിൻഡീസ്‌ 8–-199 റണ്ണും നേടി. ഓസീസ്‌ 9–-183ൽ അവസാനിച്ചു. ഇരുപത്തിമൂന്നു പന്തിൽ അരസെഞ്ചുറി കുറിച്ച ലൂയിസിന്റെ ഇന്നിങ്‌സിൽ ഒമ്പത്‌ സിക്‌സറും നാല്‌ ഫോറും ഉൾപ്പെട്ടു.18 പന്തിൽ 31 റണ്ണെടുത്ത നിക്കോളാസ്‌ പുരാനും തിളങ്ങി. ക്രിസ്‌ ഗെയ്‌ൽ ഏഴു പന്തിൽ 21 റണ്ണെടുത്തു. രണ്ടുവീതം സിക്‌സറും ഫോറും.23 പന്തിൽ 34 റണ്ണെടുത്ത ക്യാപ്‌റ്റൻ ആരോൺ ഫിഞ്ചാണ്‌ ഓസീസിന്റെ ടോപ്‌ സ്‌കോറർ. നാലാം മത്സരത്തിൽ മാത്രമാണ് ഓസീസിന് ജയിക്കാൻ കഴിഞ്ഞത്. Read on deshabhimani.com

Related News