സാഫ് കപ്പ് വനിതാ ഫുട്ബോൾ : നേപാളിനോട് തോറ്റു, ഇന്ത്യ പുറത്ത്



കാഠ്മണ്ഡു സാഫ് കപ്പ് വനിതാ ഫുട്ബോളിൽനിന്ന് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ പുറത്ത്. സെമിയിൽ നേപാളിനോട് ഒരു ഗോളിന് തോറ്റാണ് മടക്കം. ടൂർണമെന്റ് ചരിത്രത്തിൽ തോൽവിയറിയാതെ എത്തിയ ഇന്ത്യൻ ടീം ഈ പതിപ്പിൽ തുടർച്ചയായ രണ്ട് തോൽവികളാണ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ അഞ്ച് പതിപ്പുകളിലും ഇന്ത്യക്കായിരുന്നു കിരീടം. സെമിയിൽ രശ്മി ചിസിങ്ങിന്റെ ഗോളിലാണ് നേപാൾ ജയിച്ചത്‌. ആദ്യപകുതിയുടെ അവസാന നിമിഷമായിരുന്നു ഗോൾ. തിര-ിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. Read on deshabhimani.com

Related News