പൊരുതി നേടി ഓസീസ്‌



മാഞ്ചസ്റ്റർ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും അലക്‌സ്‌ കാരിയുടെയും ചിറകിലേറി ഓസ്‌ട്രേലിയ. ഇരുവരുടെയും ഉജ്ജ്വല സെഞ്ചുറികളിൽ ഇംഗ്ലണ്ടിനെ മൂന്ന്‌ വിക്കറ്റിന്‌ വീഴ്‌ത്തി ഓസീസ്‌ മൂന്ന്‌ മത്സര ഏകദിന ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി (2–-1). 303 റൺ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്‌ ഒരുഘട്ടം അഞ്ചിന്‌ 73 എന്ന നിലയിലായിരുന്നു. ആറാം വിക്കറ്റിൽ  മാക്‌സ്‌വെല്ലും (90 പന്തിൽ 108) കാരിയും (114 പന്തിൽ 106) ചേർന്ന് കൂട്ടിച്ചേർത്ത‌ 212 റൺ ഓസീസിന്‌ അവിശ്വസനീയ ജയമൊരുക്കി. നേരത്തേ ഓപ്പണർ ജോണി ബെയർസ്‌റ്റോയുടെ (112) മികവിലാണ്‌ ഇംഗ്ലണ്ട്‌ മുന്നൂറ്‌ കടന്നത്‌. സ്‌കോർ: ഇംഗ്ലണ്ട്‌ 7–-302, ഓസീസ്‌ 7–-305 (49.4). Read on deshabhimani.com

Related News