ബെയ്‌ൽ വരുമോ വീണ്ടും



ലണ്ടൻ ഗാരെത്‌ ബെയ്‌ൽ ടോട്ടനം ഹോട്‌സ്‌പറിലേക്ക്‌ തിരിച്ചുവരുന്നു. നിലവിൽ സ്‌പാനിഷ്‌ ലീഗ്‌ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിലാണ്‌ ബെയ്‌ൽ. 2013ൽ റെക്കോഡ്‌ തുകയ്‌ക്കാണ്‌ ഈ വെയ്‌ൽസുകാരൻ റയലിലേക്ക്‌ ചേക്കേറിയത്‌. റയലിന്റെ നാല്‌ ചാമ്പ്യൻസ്‌ ലീഗ്‌ കിരീടങ്ങളിൽ പങ്കാളിയായി. നൂറിൽ കൂടുതൽ ഗോളും നേടിയിട്ടുണ്ട്‌. റയലിൽ ബെയ്‌ലിന്‌ രണ്ടുവർഷംകൂടി കരാറുണ്ട്‌. ആഴ്‌ചയിൽ അഞ്ചുകോടി രൂപയാണ്‌ ബെയ്‌ലിന്റെ ശമ്പളം. ഇതാണ്‌ ടോട്ടനത്തിന്‌ വിനയാകുന്നത്‌. വെംബ്ലിയിലെ സ്‌റ്റേഡിയം നിർമാണത്തിനുശേഷം ടോട്ടനം സാമ്പത്തികഭദ്രതയിലുമല്ല. മുപ്പത്തൊന്നുകാരനായ ബെയ്‌ലിന്‌ കഴിഞ്ഞ രണ്ട്‌ സീസണുകളിൽ റയലിൽ കാര്യമായ അവസരം കിട്ടിയില്ല. പരിശീലകൻ സിനദിൻ സിദാൻ തിരിച്ചെത്തിയതിനുശേഷം കളിക്കാനുള്ള അവസരം വീണ്ടും കുറഞ്ഞു. പരിക്കും തളർത്തി.  സിദാനുമായുള്ള ബന്ധവും മോശമായി. കോവിഡിനുശേഷം സീസൺ ആരംഭിച്ചപ്പോൾ ഒരു കളിയിൽമാത്രമാണ്‌ ബെയ്‌ലിന്‌ ആദ്യ പതിനൊന്നിൽ അവസരം കിട്ടിയത്‌. ഈ സാഹചര്യത്തിൽ ക്ലബ്‌ മാറ്റം ബെയ്‌ലും ആഗ്രഹിക്കുന്നുണ്ട്‌.ബെയ്‌ലിനെ കൂടാതെ മറ്റൊരു റയൽ താരം സെർജിയോ റെഗുയ്‌ലോണും ടോട്ടനം പരിശീലകൻ ഹൊസെ മൊറീന്യോയുടെ പരിഗണനാപട്ടികയിലുണ്ട്‌. ഇരുപത്തിമൂന്നുകാരനായ റെഗുയ്‌ലോൺ റയലിന്റെ അക്കാദമി താരമായിരുന്നു.ബെയ്‌ലിനും റെഗുയ്‌ലോണിനും വേണ്ടി മാഞ്ചസ്‌റ്റർ യുണൈറ്റഡും ശ്രമം നടത്തുന്നുണ്ട്‌. Read on deshabhimani.com

Related News