ഐഎസ്‌എല്ലിൽ കോവിഡ്‌ 
പിടിമുറുക്കുന്നു ; ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരവും മാറ്റിവച്ചു



ഫത്തോർദ ഐഎസ്എൽ ഫുട്ബോളിൽ കോവിഡ് പിടിമുറുക്കുന്നു. മൂന്നാംമത്സരവും കോവിഡിനെ തുടർന്ന് മാറ്റിവച്ചു. ഞായറാഴ്ച നടക്കേണ്ടിയിരുന്നു കേരള ബ്ലാസ്റ്റേഴ്സ്–മുംബെെ സിറ്റി എഫ്സി മത്സരം മാറ്റിവയ്ക്കുകയായിരുന്നു. കോവിഡ് കാരണം ബ്ലാസ്റ്റേഴ്സിന് കളിക്കാൻ താരങ്ങളില്ലാത്തതിനാലാണ് തീരുമാനം. ഇതോടെ ബുധനാഴ്ച എടികെ മോഹൻ ബഗാനുമായുള്ള മത്സരവും സംശയത്തിലായി. എടികെ ബഗാൻ–ബംഗളൂരു എഫ്സി, എടികെ ബഗാൻ–ഒഡിഷ എഫ്സി മത്സരവും കോവിഡ് കാരണം മാറ്റിവച്ചിരുന്നു. Read on deshabhimani.com

Related News