കളത്തിൽ കൂട്ടയടി, നെയ്‌മർ ഉൾപ്പെടെ അഞ്ചുപേർക്ക്‌ ചുവപ്പ്‌ കാർഡ്‌



പാരിസ്‌ കൂട്ടയടിയിൽ കലാശിച്ച് ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിലെ‌ പിഎസ്‌ജി–-മാഴ്‌സെ മത്സരം. ഇരുടീമുകളിലെയും കളിക്കാർ ചേരിതിരിഞ്ഞ്‌ കലഹിച്ചു. പിഎസ്‌ജിയുടെ സൂപ്പർതാരം നെയ്‌മർ ഉൾപ്പെടെ അഞ്ചുപേർക്ക്‌ ചുവപ്പ്‌ കാർഡ്‌ ലഭിച്ചു. ആകെ 17 കാർഡാണ്‌ മത്സരത്തിൽ റഫറി വീശിയത്‌. കളി ഒരു ഗോളിന്‌ പിഎസ്‌ജി തോറ്റു. കളിയവസാനമാണ്‌ മൈതാനത്ത്‌ നാടകീയസംഭവങ്ങൾ അരങ്ങേറിയത്‌. പരിക്കുസമയം കളിക്കാരുടെ വാക്കേറ്റം കൈക്കളിയിലേക്ക്‌ നീണ്ടു. നെയ്‌മർക്കുപുറമെ പിഎസ്‌ജിയുടെ ലിയാൻഡ്രോ പരദെസ്‌, ലാവിൻ കുർസാവ എന്നിവർക്കും മാഴ്‌സെയുടെ ജോർദാൻ അമാവി, ദാരിയോ ബെണ്ടെറ്റൊ എന്നിവർക്കുമാണ്‌ ചുവപ്പ്‌ കാർഡ്‌ കിട്ടിയത്‌. മാഴ്‌സെ പ്രതിരോധക്കാരൻ അൽവാരോ ഗൊൺസാലെസ്‌ വംശീയാധിക്ഷേപം നടത്തിയെന്ന്‌ ആരോപിച്ച്‌ നെയ്‌മർ രംഗത്തെത്തി. മത്സരശേഷം ട്വിറ്ററിലാണ്‌ ബ്രസീലുകാരൻ  ഇതറിയിച്ചത്‌. Read on deshabhimani.com

Related News