ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ : വേദിയാകാൻ ചൈന ഇല്ല



ബീജിങ്‌ ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിന്റെ ആതിഥേയത്വത്തിൽനിന്ന്‌ ചൈന പിന്മാറി. കോവിഡ്‌ വ്യാപനം കാരണം രാജ്യത്ത്‌ ടൂർണമെന്റ്‌ നടത്താനാകില്ലെന്ന്‌ ചൈന അറിയിച്ചു. ഇതോടെ യൂറോ കപ്പ്‌ നടത്തിയ മാതൃകയിൽ വിവിധ രാജ്യങ്ങളിലെ പ്രധാന 10 നഗരങ്ങളിലായി ടൂർണമെന്റ്‌ നടത്താൻ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചു. അടുത്തവർഷം ജൂൺ 16 മുതൽ ജൂലൈ 16 വരെയാണ്‌ 24 ടീമുകൾ അണിനിരക്കുന്ന ഏഷ്യൻ കപ്പ്‌. കോവിഡ്‌ കാരണം അടുത്തവർഷം നടക്കേണ്ട ഏഷ്യൻ ഗെയിംസ്‌ നടത്തിപ്പിൽനിന്ന്‌ ചൈന നേരത്തേ പിന്മാറിയിരുന്നു. Read on deshabhimani.com

Related News