ഇന്ത്യൻ വനിതാ ലീഗ് : ഗോകുലത്തിന് എട്ടാംജയം



ഭുവനേശ്വർ ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗിൽ ഗോകുലം കേരള എഫ്‌സി കിരീടത്തോടടുത്തു.  കർണാടകത്തിൽനിന്നുള്ള കിക്ക്‌സ്‌റ്റാർട്ട് എഫ്സിയെ എതിരില്ലാത്ത അഞ്ചു ഗോളിന്‌ തകർത്ത്‌ തുടർച്ചയായി എട്ടാംജയം ആഘോഷിച്ചു. പോയിന്റ് പട്ടികയിൽ ഒന്നാമതാണ് നിലവിലെ ചാമ്പ്യൻമാർ. എൽഷദായ് അചെങ്‌പോങ്, ആശാലതാദേവി, രതൻ ദേവി, മനീഷ കല്യാൺ, കരീഷ്‌മ എന്നിവർ ഗോളടിച്ചു. മത്സരത്തിലുടനീളം ഗോകുലത്തിനായിരുന്നു ആധിപത്യം. ചൊവ്വാഴ്‌ച സിർവോഡം സ്‌പോർട്‌സ് ക്ലബ്ബിനെതിരെയാണ് അടുത്തമത്സരം. Read on deshabhimani.com

Related News