പരമ്പര തേടി വിൻഡീസ്‌ രണ്ടാം ടെസ്‌റ്റിന്‌



മാഞ്ചസ്‌റ്റർ ഇംഗ്ലണ്ടും വെസ്‌റ്റിൻഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ 16ന്‌ മാഞ്ചസ്‌റ്ററിലെ ഓൾഡ്‌ട്രാഫോഡിൽ നടക്കും. മൂന്ന്‌ മത്സര പരമ്പരയിലെ ആദ്യത്തേത്‌ വിൻഡീസ്‌ നാല്‌ വിക്കറ്റിന്‌ ജയിച്ചിരുന്നു. ഒമ്പത്‌ വിക്കറ്റെടുത്ത വിൻഡീസ്‌ ബൗളർ ഷാനൻ ഗബ്രിയേലാണ്‌ കളിയിലെ താരം. ബൗളർമാരുടെ മികച്ച പ്രകടനം വഴിത്തിരിവായെന്ന്‌ ക്യാപ്‌റ്റൻ ജാസൺ ഹോൾഡർ പറഞ്ഞു. നാലാംദിവസത്തെ അവസാന മണിക്കൂറുകൾ നിർണായകമായി. ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിങ്സിൽ ഒരുവേള മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 249 റണ്ണിലായിരുന്നു.  എന്നാൽ 30 റണ്ണെടുക്കുന്നതിനിടെ അഞ്ച്‌ വിക്കറ്റുകൾ നഷ്‌ടപ്പെട്ടു. ഇത്‌ വിൻഡീസ്‌ വിജയത്തിന്‌ കാരണമായെന്ന്‌ ഹോൾഡർ പറഞ്ഞു. Read on deshabhimani.com

Related News