ചുട്ട ഇംഗ്ലീഷ്‌ അടി



മുംബൈ രണ്ട്‌ ഇംഗ്ലീഷ്‌ ബാറ്റർമാരുടെ തകർപ്പനടിയിൽ പഞ്ചാബ്‌ കിങ്സിന്‌ കൂറ്റൻ സ്‌കോർ. ഓപ്പണർ ജോണി ബെയർസ്‌റ്റോ 29 പന്തിൽ നേടിയത്‌ 66 റൺ. അതിൽ ഏഴ്‌ സിക്‌സറും നാല്‌ ഫോറും. ലിയാം ലിവിങ്സ്‌റ്റൺ 42 പന്തിൽ 70 റൺ. അഞ്ച്‌ ഫോറും നാല്‌ സിക്‌സറും. ഐപിഎല്ലിൽ ഇരുവരുംചേർന്ന്‌ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെതിരെ മികച്ച സ്‌കോർ ഒരുക്കി. പഞ്ചാബ്‌ നേടിയത്‌ ഒമ്പത്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 209 റൺ. ശിഖർ ധവാനാണ്‌ (21) ആദ്യം പുറത്തായത്‌. തൊട്ടുപിന്നാലെ ഭാനുക രജപക്‌സേയും (1) മടങ്ങി. തകർത്തടിച്ച ബെയർസ്‌റ്റോ ഒമ്പത്‌ ഓവറിൽ 100 കടത്തി. ക്യാപ്‌റ്റൻ മായങ്ക്‌ അഗർവാൾ 19 റൺ നേടി. അവസാന ഓവറുകളിൽ ലിവിങ്സ്‌റ്റൺ ബാംഗ്ലൂർ ബൗളർമാരെ കശക്കി.  ഹർഷൽ പട്ടേൽ നാല്‌ വിക്കറ്റെടുത്തു. വണീന്ദു ഹസരെങ്ക രണ്ട്‌ വിക്കറ്റ്‌ നേടി. ആകെ 23 വിക്കറ്റുമായി യുശ്‌വേന്ദ്ര ചഹാലിനൊപ്പമൊത്തി. Read on deshabhimani.com

Related News