ഒന്നാമതായി യുണൈറ്റഡ്‌



ലണ്ടൻ എട്ടു വർഷങ്ങൾക്കുശേഷം ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ പോയിന്റ്‌ പട്ടികയിൽ ഒന്നാമതായി മാഞ്ചസ്റ്റർ യുണൈറ്റഡ്‌. ബേൺലിയെ ഒരു ഗോളിന്‌ വീഴ്‌ത്തിയാണ്‌ യുണൈറ്റഡ്‌ കുതിച്ചത്‌. 17 കളിയിൽ 36 പോയിന്റാണ്‌. 11 ജയം. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളാണ് (33)‌ രണ്ടാമത്‌. 2012 ഡിസംബറിൽ വിഖ്യാത പരിശീലകൻ അലക്‌സ്‌ ഫെർഗൂസണിന്റെ കീഴിലാണ്‌ യുണൈറ്റഡ്‌ അവസാനമായി പട്ടികയിൽ ഒന്നാമതായത്‌. ആ സീസണിൽ കിരീടവും സ്വന്തമാക്കി.   Read on deshabhimani.com

Related News