ലാ ലിഗ ഫുട്‌ബോൾ സ്‌കൂൾ പദ്ധതി 
തിരിച്ചുവരുന്നു



കൊച്ചി കോവിഡ് കാരണം മുടങ്ങിയപ്പോയ ലാ ലിഗ ഫുട്ബോൾ സ്കൂൾ പദ്ധതി രാജ്യത്ത് തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണെന്ന് ലാ ലിഗ ഇന്ത്യൻ മാനേജിങ് ഡയറക്ടർ ഹോസെ അന്റോണിയോ കക്കാസ. ലാ ലിഗയുടെ ഇന്ത്യയിലെ പ്രവർത്തനം അഞ്ചുവർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അന്റോണിയോയുടെ പ്രതികരണം. മൂന്നുവർഷംമുമ്പ് കേരളത്തിൽ ഉൾപ്പെടെ 30 ഫുട്ബോൾ സ്കൂളുകൾ രാജ്യത്ത് ലാ ലിഗ ആരംഭിച്ചിരുന്നു. കോവിഡ് കാരണം മുന്നോട്ടുപോയില്ല. ലാ ലിഗ മത്സരങ്ങൾക്ക് രാജ്യത്ത് കൂടുതൽ കാഴ്ചക്കാരുള്ളത് കേരളത്തിൽനിന്നാണെന്നും ഹോസെ അന്റോണിയോ പറഞ്ഞു. മത്സരം തത്സമയം കാണുന്നവരിൽ 23 ശതമാനവും കേരളത്തിൽനിന്നാണ്. ഇന്ത്യയിലേക്ക് വമ്പൻ ക്ലബ്ബുകളെ വരുംവർഷങ്ങളിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഹൊസെ അന്റോണിയോ പറഞ്ഞു. Read on deshabhimani.com

Related News