ഫ്രഞ്ച്‌ ഓപ്പൺ അടച്ചിട്ട സ്‌റ്റേഡിയത്തിൽ



പാരിസ്‌ ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസ്‌ അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടത്താൻ ആലോചന. കാണികളെ സ്‌റ്റേഡിയത്തിലേക്ക്‌ കയറ്റാൻ ഈ സാഹചര്യത്തിൽ കഴിയില്ലെന്നാണ്‌ ഫ്രഞ്ച്‌ ടെന്നീസ്‌ ഫെഡറേഷൻ പറയുന്നത്‌. കോവിഡ്‌ കാരണം ടൂർണമെന്റ്‌ രണ്ടുതവണ മാറ്റിവച്ചിരുന്നു. ഈ മാസം 24 മുതൽ ജൂൺ ഏഴുവരെയായിരുന്നു നടക്കേണ്ടിയിരുന്നത്‌. പിന്നീട്‌ സെപ്‌തംബർ 13ലേക്ക്‌ മാറ്റി. യുഎസ്‌ ഓപ്പൺകൂടി പരിഗണിച്ച്‌ ഒടുവിൽ സെപ്‌തംബർ 20 മുതൽ ഒക്‌ടോബർ നാലുവരെ നിശ്‌ചയിക്കുകയായിരുന്നു. ‘ലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ ടെലിവിഷനിലൂടെ മത്സരങ്ങൾ കാണാം. സ്‌റ്റേഡിയത്തിൽ കാണികളില്ലാത്തത്‌ വരുമാനത്തെയും ബാധിക്കില്ല. മാർച്ച്‌ മുതൽ ജൂലൈ 13 വരെ ടെന്നീസ്‌ മത്സരങ്ങളെല്ലാം നിർത്തിവച്ചിരിക്കുകയാണ്‌. Read on deshabhimani.com

Related News