അന്തർ സർവകലാശാല ഫുട്ബോൾ : എംജിക്ക്‌ കിരീടം

ചാമ്പ്യൻമാരായ എംജി സർവകലാശാല ടീം കിരീടവുമായി


കോതമംഗലം ദക്ഷിണമേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ എംജി സർവകലാശാല ചാമ്പ്യൻമാരായി. 28 വർഷങ്ങൾക്കുശേഷമാണ് കിരീടനേട്ടം. നാല്‌ ടീമുകൾ ഉൾപ്പെട്ട സെമിഫൈനൽ ലീഗിൽ എംജി ഏഴ്‌ പോയിന്റ്‌ നേടി. അഞ്ചു പോയിന്റോടെ കേരള സർവകലാശാലയാണ്‌ രണ്ടാമത്‌. നിലവിലെ ചാമ്പ്യൻമാരായ കലിക്കറ്റ്‌ മൂന്നും ചെന്നൈ എസ്‌ആർഎം സർവകലാശാല നാലും സ്ഥാനം നേടി.  നാല്‌ ടീമുകളും നാളെ ആരംഭിക്കുന്ന അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിന്‌ യോഗ്യത നേടി. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന സെമി ലീഗിൽ എംജി കലിക്കറ്റിനെയും (1–-0) എസ്‌ആർഎമ്മിനെയും (2–-1) തോൽപ്പിച്ചു. കേരളയുമായി ഗോളടിക്കാതെ സമനിലയായി.   കലിക്കറ്റും കേരളയും ഓരോ ഗോളടിച്ച്‌ സമനിലയിൽ പിരിഞ്ഞു. കലിക്കറ്റ്‌ എസ്‌ആർഎമ്മിനെ തോൽപ്പിച്ചു. മികച്ച ഗോളി: സുഹൈൽ ഷാനു (കലിക്കറ്റ്‌), മുന്നേറ്റക്കാരൻ: ടി എസ്‌ അഖിൻ (കേരള), മധ്യനിരക്കാരൻ: നിതിൻ വിൽസൺ (എംജി), പ്രതിരോധക്കാരൻ: അജയ്‌ അലക്‌സ്‌ (എംജി), ഭാവിവാഗ്‌ദാനം: വി അർജുൻ (എംജി). Read on deshabhimani.com

Related News