ഈ മെഡൽ പ്രചോദനം: 
ഹർമൻപ്രീത്

വനിതാ ക്രിക്കറ്റ് റണ്ണറപ്പായ ഇന്ത്യൻ ടീം image credit bcci woman twitter


ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിലെ വെള്ളി നേട്ടം പുതുതലമുറയ്ക്ക് പ്രചോദനമാകുമെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഫെെനലിൽ ഓസ്ട്രേലിയയോട് ഒമ്പത് റണ്ണിനായിരുന്നു ഇന്ത്യയുടെ തോൽവി. കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായാണ് വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തിയത്. ‘തോൽവിയിൽ നിരാശയുണ്ട്. സ്ഥിരം തെറ്റുകൾതന്നെ ബാറ്റർമാർ ഫെെ-നലിലും ആവർത്തിച്ചു. എങ്കിലും പ്രകടനം മൊത്തത്തിൽ മികച്ചതായിരുന്നു. ഈ മെഡൽ പുതിയ തലമുറയെ പ്രചോദിപ്പിക്കും–ഹർമൻപ്രീത് പറഞ്ഞു. ഫെെനലിൽ ഓസീസിനെ 8–161ൽ ഒതുക്കിയ ഇന്ത്യക്ക് അവസാന ഓവറുകളിലാണ് അടിതെറ്റിയത്. 152 റണ്ണിന് പുറത്തായി. 43 പന്തിൽ 65 റണ്ണെടുത്ത ഹർമൻപ്രീത് കൗറിന്റെ പ്രകടനം പാഴായി. Read on deshabhimani.com

Related News