ഇനി ഐ ലീഗ്‌ ആവേശവും



കൊൽക്കത്ത ഐ ലീഗ്‌ ഫുട്‌ബോളിന്‌ ഇന്ന്‌ കൊടിയേറ്റം. കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ നീട്ടിയ ലീഗിന്‌ കൊൽക്കത്തയാണ്‌ വേദി. ആദ്യ ദിനം മൂന്ന്‌ കളികളാണ്‌. ഉദ്‌ഘാടന മത്സരത്തിൽ, വൈകിട്ട്‌ നാലിന്‌ കൊൽക്കത്ത മുഹമ്മദൻസ്‌ സുദേവ ഡൽഹി എഫ്‌സിയുമായി ഏറ്റുമുട്ടും. ഇരു ടീമുകളുമാണ്‌ ഇത്തവണ പുതുതായി ഇടംപിടിച്ചവർ. രാത്രി ഏഴിന്‌ ഗോകുലം കേരള അയൽക്കാരായ ചെന്നൈ സിറ്റി എഫ്‌സിയെ നേരിടും. കോവിഡിനെ തുടർന്ന്‌ കഴിഞ്ഞ സീസൺ പാതിയിൽ ടൂർണമെന്റ്‌ ഉപേക്ഷിച്ചിരുന്നു. പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന മോഹൻ ബഗാനെ ചാമ്പ്യൻമാരായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഗോകുലം ആറാമതായി‌. ഐഎസ്‌എലിലേക്ക്‌ ഇടംകിട്ടിയ കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ്‌ബംഗാളും എടികെയുമായി ലയിച്ച ബഗാനും ഇല്ലാതെയാണ്‌ ഇത്തവണ ഐ ലീഗ്‌. അടിമുടി മാറ്റവുമായാണ്‌ ലീഗ്‌ എത്തുന്നത്‌. കോവിഡ്‌ കാരണം ഘടനയിൽ അഴിച്ചുപണി നടത്തി. ആദ്യം 11 ടീമുകളും ഒരുവട്ടം പരസ്പരം ഏറ്റുമുട്ടും. പിന്നീട്‌ പോയിന്റിന്റെ അടിസ്ഥാനത്തിൽ ആദ്യ ആറു Read on deshabhimani.com

Related News