രോഹിതിന്റെ പോരാട്ടം പാഴായി ; ബംഗ്ലാദേശിന്‌ പരമ്പര



ധാക്ക പരിക്കേറ്റിട്ടും ബാറ്റേന്തിയ രോഹിത്‌ ശർമ നടത്തിയ പോരാട്ടവും ഇന്ത്യയെ രക്ഷിച്ചില്ല. ബംഗ്ലാദേശിനെതിരായ മൂന്നുമത്സര ഏകദിന ക്രിക്കറ്റ്‌ പരമ്പര കൈവിട്ടു. രണ്ടാംമത്സരത്തിൽ അഞ്ച്‌ റണ്ണിന്‌ തോറ്റു. ആദ്യകളി ഒരു വിക്കറ്റിന്‌ ബംഗ്ലാദേശ്‌ നേടിയിരുന്നു. സ്‌കോർ: ബംഗ്ലാദേശ്‌ 7–-- 271, ഇന്ത്യ 9–-266 മത്സരത്തിലെ രണ്ടാംഓവറിലാണ്‌ രോഹിതിന്റെ ഇടത്‌ കൈവിരലിന്‌ പരിക്കേറ്റത്‌. മുഹമ്മദ്‌ സിറാജിന്റെ പന്തിൽ ബംഗ്ലാദേശ്‌ ഓപ്പണർ അനാമുൽ ഹഖിനെ സ്ലിപ്പിൽ ക്യാച്ചിലൂടെ പുറത്താക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പരിക്ക്‌. കടുത്ത വേദനയെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ സ്‌കാനിങ്ങിന്‌ വിധേയനാക്കി. തിരിച്ചെത്തിയെങ്കിലും ഫീൽഡിങ്ങിന്‌ ഇറങ്ങിയില്ല. 
    272 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 7–-207 എന്ന നിലയിൽ തകരുമ്പോൾ ഒമ്പതാമനായാണ്‌ രോഹിത്‌ ക്രീസിലെത്തിയത്‌. പിന്നീട്‌ പരിക്കിനെ വകവയ്‌ക്കാതെ തകർത്തടിച്ചു. 28 പന്തിൽ പുറത്താകാതെ 51 റൺ നേടി. അഞ്ച്‌ സിക്‌സറും മൂന്ന്‌ ഫോറും പറത്തി. അവസാന ഓവറിൽ 20 റണ്ണായിരുന്നു ജയിക്കാൻ. രോഹിത്‌ 14 റണ്ണടിച്ചെങ്കിലും ജയംപിടിക്കാനായില്ല. സെഞ്ചുറി നേടിയ മെഹ്‌ദി ഹസ്സന്റെയും (83 പന്തിൽ 100) മഹ്‌മുദുള്ളയുടെയും (96 പന്തിൽ 76) കരുത്തിലാണ്‌ ബംഗ്ലാദേശ്‌ മികച്ച സ്‌കോർ നേടിയത്‌. Read on deshabhimani.com

Related News