ഐഎസ്എൽ : ഗോൾമഴയിൽ ഗോവ



തിലക്‌ മൈതാൻ ഐഎസ്എല്ലിൽ എഫ്സി ഗോവയുടെ തിരിച്ചുവരവ്. ആവേശകരമായ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 4–3ന്  മറികടന്നു. സീസണിൽ ഗോവയുടെ ആദ്യ ജയമാണിത്. ആൽബെർട്ടോ നൊഗ്വേരയുടെ ഇരട്ടഗോളാണ് ഗോവയുടെ ജയമൊരുക്കിയത്. ഹോർജെ ഓർടിസ് ഒരെണ്ണം നേടി. ഈസ്റ്റ് ബംഗാൾ അന്റോണിയോ പെരെസോവിച്ച് പിഴവുഗോൾ വഴങ്ങി. എങ്കിലും ഈസ്റ്റ് ബംഗാളിന്റെ രണ്ട് ഗോൾ പെരെസോവിച്ചിന്റെ വകയായിരുന്നു. ഒരെണ്ണം അമിർ ദെർവിസെവിച്ചും നേടി. ഗോവ കഴിഞ്ഞ മൂന്ന് മത്സരങ്ങളും തോറ്റിരുന്നു. സീസണിൽ ഈസ്റ്റ് ബംഗാളിന്റെ മൂന്നാംതോൽവിയാണിത്. പട്ടികയിൽ അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. Read on deshabhimani.com

Related News