ഷിൽജിക്ക്‌ നാല്‌ ഗോൾ



സർഖ (ജോർദാൻ) നാല്‌ ഗോളടിച്ച മലയാളിതാരം ഷിൽജി ഷാജിയുടെ മികവിൽ ഇന്ത്യക്ക്‌ ഏഴ്‌ ഗോൾ ജയം. 17 വയസ്സിനുതാഴെയുള്ളവരുടെ സൗഹൃദ ഫുട്‌ബോളിലാണ്‌ തകർപ്പൻ പ്രകടനം. മനീഷ കുമാരി, പൂജ, സഞ്‌ജന ചാനു എന്നിവർ പട്ടിക പൂർത്തിയാക്കി. നാളെയാണ്‌ അടുത്ത മത്സരം. ഷിൽജിക്കൊപ്പം കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷനിലെ മൂന്ന്‌ കളിക്കാർകൂടി ഇന്ത്യൻ ടീമിലുണ്ട്‌. ആർ അഖില, ബി എൽ അഖില, ആര്യ അനിൽകുമാർ എന്നിവരാണ്‌ ഒപ്പമുള്ളത്‌. കായികവകുപ്പിനുകീഴിൽ കഴിഞ്ഞവർഷം ആരംഭിച്ച വനിതാ ഫുട്‌ബോൾ അക്കാദമിയിലാണ്‌ പരിശീലനം. മലയാളിയായ പി വി പ്രിയയാണ്‌ പരിശീലക. പത്താംക്ലാസ്‌ വിദ്യാർഥിയായ ഷിൽജി, കോഴിക്കോട്‌ കക്കയം സ്വദേശിയാണ്‌. ആർ അഖില പാലക്കാട്‌ പെരിങ്ങോട്ടുകുറിശിയിൽനിന്നാണ്‌. ബി എൽ അഖില കണ്ണൂരിൽനിന്നുള്ള ഒമ്പതാംക്ലാസുകാരിയാണ്‌. ആര്യ ആലപ്പുഴയിലെ 11–-ാംക്ലാസുകാരി. Read on deshabhimani.com

Related News