സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ്‌ : സെലക്‌‌ഷൻ ട്രയൽസ്‌ 17 മുതൽ



മലപ്പുറം ദേശീയ ജൂനിയർ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ നിശ്‌ചയിക്കുന്നതിനുള്ള സെലക്‌ഷൻ ട്രയൽസ്‌ 17 മുതൽ 19 വരെ തേഞ്ഞിപ്പലത്തെ കലിക്കറ്റ്‌ സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കും. കോവിഡ്‌ സാഹചര്യത്തിൽ സംസ്ഥാന ചാമ്പ്യൻഷിപ്‌ ഒഴിവാക്കി ട്രയൽസ്‌ നടത്താൻ തീരുമാനിക്കുകയായിരുന്നു. രക്ഷിതാവിന്റെ സമ്മതപത്രം നിർബന്ധമാണ്‌. ദേശീയ മീറ്റ്‌ ഫെബ്രുവരി ആറുമുതൽ ഗുവാഹത്തിയിലാണ്‌. അണ്ടർ 20, അണ്ടർ 18, അണ്ടർ 16, അണ്ടർ 14 എന്നി നാല്‌ വിഭാഗങ്ങളിലാണ്‌ മത്സരം. ജില്ലാ ട്രയൽസിൽനിന്ന്‌ യോഗ്യത നേടുന്നവർക്ക്‌ സംസ്ഥാന ട്രയൽസിൽ പങ്കെടുക്കാം. മത്സരത്തിന്‌ 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമാത്രമാണ്‌ അവസരം. Read on deshabhimani.com

Related News