‘കോടതിയിലേക്ക്‌ ഇല്ല, തുടരാം’



നൗകാമ്പ്‌ എല്ലാമായ ബാഴ്‌സലോണ ക്ലബ്ബിനെതിരെ കോടതി കയറാൻ പറ്റില്ലെന്ന്‌ ലയണൽ മെസി. അതിനാൽ ഇവിടെ തുടരുന്നു.  ‘ബാഴ്‌സ എന്റെ ജീവിതമായിരുന്നു. കുറച്ച്‌ നാളായി ടീമിൽ നിരാശനാണ്‌. ചാമ്പ്യൻസ്‌ ലീഗിലെ തോൽവിയല്ല ടീം വിടാൻ തീരുമാനിച്ചത്‌. ഒരുപാട്‌ നാളായി പ്രസിഡന്റിനോട്‌ ഈ കാര്യം പറയുന്നു’–- മെസി പറഞ്ഞു. മാനേജ്‌മെന്റിന്റെ പ്രവർത്തനത്തിൽ നിരാശനാണ്‌. ടീം വിടണമെന്ന്‌ ആവശ്യപ്പെട്ടിട്ടും പ്രതികരിച്ചില്ല. ഇതാണ്‌ ബ്യൂറോഫാക്‌സ്‌ അയക്കാൻ കാരണം. ക്ലബ്‌ വിടുമെന്ന്‌ അറിയിച്ചപ്പോൾ കുടുംബത്തിലായിരുന്നു ഏറ്റവും പ്രശ്‌നം. എല്ലാവരും കരഞ്ഞു. കഴിഞ്ഞ ഒരാഴ്‌ച എന്റെ ജീവിതത്തിലെ ഏറ്റവും സമ്മർദം നിറഞ്ഞ ദിനങ്ങളായിരുന്നു–-മെസി കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News