പിഎസ്‌ജിയിൽ കോവിഡ്‌ വ്യാപനം



പാരിസ്‌ ഫ്രഞ്ച്‌ ചാമ്പ്യൻമാരായ പിഎസ്‌ജിയിൽ കോവിഡ്‌ പടരുന്നു. മൂന്നു കളിക്കാർക്കുകൂടി രോഗം സ്ഥിരീകരിച്ചു. നേരത്തേ നെയ്‌മർ ഉൾപ്പെടെയുള്ള താരങ്ങളിൽ കോവിഡ്‌ കണ്ടെത്തിയിരുന്നു. പ്രതിരോധക്കാരൻ മാർക്വീനോസ്‌, ഗോളി കെയ്‌ലർ നവാസ്‌, മുന്നേറ്റക്കാരൻ മൗറോ ഇക്കാർഡി എന്നിവർക്കാണ്‌ പുതുതായി രോഗം ഉറപ്പിച്ചത്‌. ഇതോടെ ആകെ ആറു കളിക്കാരിൽ കോവിഡ്‌ സ്ഥിരീകരിച്ചു. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ഫൈനലിനുശേഷം അവധിയാഘോഷത്തിലായിരുന്ന കളിക്കാർ ഫ്രഞ്ച്‌ ലീഗിനായി പാരിസിൽ തിരിച്ചെത്തിയിരുന്നു. പരിശീലനത്തിനുമുന്നോടിയായാണ്‌ കോവിഡ്‌ പരിശോധന നടത്തിയത്‌. ടീം ഒന്നടങ്കം നിരീക്ഷണത്തിലാണ്‌. പിഎസ്‌ജിയിൽ കോവിഡ്‌ വ്യാപനമായതോടെ ഫ്രഞ്ച്‌ ലീഗ്‌ അനിശ്ചിതത്വത്തിലായി. വ്യാഴാഴ്‌ച ലെൻസിനെതിരെയാണ്‌ അവരുടെ ആദ്യകളി. ഈ മത്സരം നീട്ടുമെന്ന്‌ ഉറപ്പായി. Read on deshabhimani.com

Related News