ഇനി വോളി ആരവം ; പ്രൈം വോളിബോള്‍ രണ്ടാം സീസണ് ഇന്ന് തുടക്കം

image credit primevolleyballleague.com


ബംഗളൂരു പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാംപതിപ്പ്‌ ഇന്ന് ബംഗളൂരുവിൽ. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത തണ്ടർബോൾട്ടും ആതിഥേയരായ ബംഗളൂരു ടോർപ്പിഡോസും തമ്മിലാണ്‌ ആദ്യകളി. കോറമംഗല ഇൻഡോർ സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ്‌ കളി. മൂന്ന് നഗരങ്ങളിലായി നടക്കുന്ന ലീഗിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, കലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, മുംബൈ മെറ്റിയോഴ്‌സ് എന്നിവയാണ് മറ്റു ടീമുകൾ. മുംബൈ മെറ്റിയോഴ്‌സാണ്‌ പുതുതായി ലീഗിലെത്തിയ ടീം. ബംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവയാണ്‌ വേദികൾ. മാർച്ച്‌ അഞ്ചിന്‌ കൊച്ചിയിലാണ്‌ ഫൈനൽ. അമേരിക്കൻ താരം ബ്രാൻഡൻ ഗ്രീൻവേ, ക്യൂബയുടെ ഹിരോഷി സെന്റൽസ്, വെനസ്വേലൻ ഒളിമ്പ്യൻ ജോസ് വെർഡി, പെറു ടീം ക്യാപ്റ്റൻ എഡ്വാർഡോ റോമെയ്, ഓസ്‌ട്രേലിയൻ താരം ട്രെന്റ് ഒ'ഡിയ എന്നീ വിദേശതാരങ്ങൾക്കൊപ്പം ഇന്ത്യയുടെ പ്രധാന കളിക്കാരും ഇറങ്ങുന്നു. എ കാർത്തിക്‌,  അമിത് ഗുലിയ, ഹർദീപ് സിങ്നി, വിനിത്കുമാർ, ജെറോം വിനീത്, ജി എസ്‌  അഖിൻ, രഞ്ജിത് സിങ് തുടങ്ങി ഇന്ത്യയുടെ മികച്ച താരങ്ങൾ വിവിധ ടീമുകളിലായി ലീഗിലുണ്ട്.  വോളിബോൾ ക്ലബ് ലോകകപ്പ് ഈ വർഷം ഇന്ത്യയിലെത്തുന്ന സാഹചര്യത്തിൽ ഇക്കുറി വോളി ലീഗും ആവേശകരമാകും. ഭാവിയിൽ വനിതാ വോളിബോൾ ലീഗിനുള്ള ശ്രമവും നടക്കുന്നുണ്ട്‌. സോണിയിലാണ്‌ മത്സരങ്ങൾ തത്സമയം. ഇന്ത്യക്ക് പുറത്തുള്ളവർക്ക് വോളിബോൾ വേൾഡിലൂടെ മത്സരങ്ങൾ തത്സമയം കാണാം. Read on deshabhimani.com

Related News