ലിവർപൂൾ, ചെൽസി, സിറ്റി ജയിച്ചു



ലണ്ടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾ മുന്നോട്ട്. മുഹമ്മദ് സലായുടെ ഇരട്ടഗോൾ മികവിൽ ലിവർപൂൾ എവർട്ടണെ തകർത്തു (4–1). ജോർദാൻ ഹെൻഡേഴ്സണും ദ്യേഗോ ജോട്ടയും മറ്റ് ഗോളുകൾ നേടി. പട്ടികയിൽ ഒന്നാമതുള്ള ചെൽസി 2–1ന് വാറ്റ്ഫോർഡിനെ കീഴടക്കി. മാസൺ മൗണ്ടും ഹക്കിം സിയെക്കും ഗോളടിച്ചു. മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് ആസ്റ്റൺ വില്ലയെ മറികടന്നു. ബെർണാഡ് സിൽവയാണ് സിറ്റിയുടെ വിജയഗോളടിച്ചത്. റൂബെൻ ഡയസ് ആദ്യഗോൾ നേടി. പതിനാലു മത്സരങ്ങളിൽ ചെൽസിക്ക് 33ഉം സിറ്റിക്ക് 32ഉം ലിവർപൂളിന് 31ഉം പോയിന്റാണുള്ളത്. Read on deshabhimani.com

Related News