ഇംഗ്ലണ്ടിന്‌ നാല്‌ വിക്കറ്റ്‌ ജയം; ബെയർസ്‌റ്റോ 41 പന്തിൽ 82



സതാംപ്‌ടൺ ജോണി ബെയർസ്‌റ്റോയുടെ കൂറ്റനടിയിൽ ഇംഗ്ലണ്ടിന്‌ അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ നാല്‌ വിക്കറ്റ്‌ ജയം. ബെയർസ്‌റ്റോ 41 പന്തിൽ 82 റണ്ണടിച്ചു. 21 പന്തിലായിരുന്നു ഈ വിക്കറ്റ്‌ കീപ്പറുടെ അരസെഞ്ചുറി. ഏകദിനത്തിൽ 3000 റണ്ണും മറികടന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത അയർലൻഡ്‌ ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തിൽ 212 റൺ എടുത്തു‌. മറുപടിക്കെത്തിയ ഇംഗ്ലണ്ട്‌ തകർച്ചയെ പലപ്പോഴും മുഖാമുഖം കണ്ടെങ്കിലും ബെയർസ്‌റ്റോ രക്ഷിച്ചു. രണ്ട്‌ സിക്‌സറും 14 ബൗണ്ടറികളുമായിരുന്നു ഇന്നിങ്‌സിൽ. വേഗത്തിൽ അരസെഞ്ചുറി കുറിക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ്‌ താരവുമായി ഈ വലംകൈയൻ ബാറ്റ്‌സ്‌മാൻ. പക്ഷേ, മുൻനിരയിൽ ബെയർസ്‌റ്റോയ്‌ക്ക്‌ വലിയ പിന്തുണ കിട്ടിയില്ല. ബെയർസ്‌റ്റോയും മടങ്ങിയശേഷം 6–-137 എന്ന നിലയിലായി ഇംഗ്ലണ്ട്‌. സാം ബില്ലിങ്സും (46) വാലറ്റത്ത്‌ ഡേവിഡ്‌ വില്ലിയും (47) അവരെ ജയത്തിലെത്തിച്ചു‌. ഏഴാം വിക്കറ്റിൽ 79 റൺ ഇവർ കൂട്ടിച്ചേർത്തു. അയർലൻഡിന്റെ രണ്ട്‌ വിക്കറ്റും വില്ലി നേടിയിരുന്നു. ആദ്യ മത്സരത്തിൽ അഞ്ച്‌ വിക്കറ്റെടുത്ത വില്ലിയായിരുന്നു ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി. Read on deshabhimani.com

Related News