വില്ലി വീഴ്‌ത്തി



സതാംപ്‌ടൺ കോവിഡിനുശേഷമുള്ള ആദ്യ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിൽ ഡേവിഡ്‌ വില്ലി താരമായി. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളിയിൽ ഈ ഇംഗ്ലണ്ട്‌ പേസർ അഞ്ച്‌ വിക്കറ്റെടുത്തു. ആറ്‌ വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത അയർലൻഡ്‌ 172ന്‌ പുറത്തായി. ഇംഗ്ലണ്ട്‌ 27.5 ഓവറിൽ നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ ജയം നേടി. 54 പന്തിൽ 67 റണ്ണെടുത്ത സാം ബില്ലിങ്‌സാണ്‌ ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചത്‌. ഒരു വർഷത്തെ ഇടവേളയ്‌ക്കുശേഷം ഇംഗ്ലണ്ട്‌ ടീമിലേക്ക്‌ തിരിച്ചെത്തിയ വില്ലി അയർലൻഡുകാരെ എറിഞ്ഞിട്ടു. 8.4 ഓവറിൽ 30 റൺമാത്രം വഴങ്ങിയാണ്‌ അഞ്ച്‌ വിക്കറ്റ്‌. Read on deshabhimani.com

Related News