പിർലോ പരിശീലകൻ



ടൂറിൻ ആന്ദ്രേ പിർലോ ഇനി പരിശീലകവേഷത്തിൽ. ഇറ്റാലിയൻ ലീഗ്‌ ചാമ്പ്യൻമാരായ യുവന്റസിന്റെ അണ്ടർ 23 ടീമിനെ പിർലോ പരിശീലിപ്പിക്കും. നാലുവർഷം യുവന്റസിനായി കളിച്ചിട്ടുണ്ട്‌ ഈ മധ്യനിരക്കാരൻ. 2015ലാണ്‌ യുവന്റസ്‌ വിട്ടത്‌. തുടർന്ന്‌ അമേരിക്കൻ മേജർ സോക്കർ ലീഗ്‌ ക്ലബ്‌ ന്യൂയോർക്ക്‌ സിറ്റിയിൽ ചേർന്നു. 2018ൽ കളി നിർത്തി. ഇറ്റലിയുടെ ലോകകപ്പ്‌ കിരീടത്തിലും ഈ നാൽപ്പത്തൊന്നുകാരൻ പങ്കാളിയായി. Read on deshabhimani.com

Related News