സിറ്റ്‌സിപാസ്‌, പെഗുല, 
സബലേങ്ക മുന്നോട്ട്‌ ; ഗാർഷ്യ പുറത്ത്‌



പാരിസ്‌ ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിൽ അഞ്ചാംസീഡ്‌ ഗ്രീസിന്റെ സ്‌റ്റെഫനോസ്‌ സിറ്റ്‌സിപാസും വനിതകളിൽ അറീന സബലേങ്ക, ജെസീക പെഗുല എന്നിവരും മൂന്നാംറൗണ്ടിലേക്ക്‌ മുന്നേറി. അഞ്ചാംസീഡ്‌ കരോളിനെ ഗാർഷ്യ പുറത്തായി. സ്‌പെയ്‌നിന്റെ റോബർട്ടോ കാർബെല്ലസ്‌ ബയേനയെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തോൽപ്പിച്ചായിരുന്നു സിറ്റ്‌സിപാസിന്റെ മുന്നേറ്റം (6–-3, 7–-6,6–-2). മൂന്നാംറൗണ്ടിൽ അർജന്റീനയുടെ ദ്യേഗോ ഷോർട്‌സ്‌മാനാണ്‌ സിറ്റ്‌സിപാസിന്റെ എതിരാളി. സ്വിസ്‌ താരം സ്‌റ്റാൻ വാവ്‌റിങ്ക പുറത്തായി. ഓസ്‌ട്രേലിയയുടെ തനാസി കോക്കിനാക്കിസിനോട്‌ കടുത്ത പോരാട്ടത്തിലാണ്‌ വാവ്‌റിങ്ക കീഴടങ്ങിയത്‌ (6–-3, 5–-7, 3–-6, 7–-6, 3–-6). വനിതകളിൽ പെഗുലയ്‌ക്കെതിരെ ഇറ്റലിയുടെ കാമിലി ജിയോർജി ആദ്യ സെറ്റിനുശേഷം പിന്മാറുകയായിരുന്നു. ആദ്യ സെറ്റ്‌ പെഗുല 6–-2ന്‌ നേടിയിരുന്നു. ബൽജിയത്തിന്റെ എലിസെ മെർട്ടെൻസാണ്‌ മൂന്നാംറൗണ്ടിൽ അമേരിക്കക്കാരിയുടെ എതിരാളി. ഗാർഷ്യയെ 56–-ാംറാങ്കുകാരി അന്ന ബ്ലിങ്കോവ തോൽപ്പിച്ചു (4–-6, 6–-3, 7–-5). ഡാരിയ കസാറ്റ്‌കിന, എലിന സ്വിറ്റോളിന, സ്ലൊയെൻ സ്‌റ്റീഫൻസ്‌ എന്നിവരും മുന്നേറി. ഒന്നാംസീഡ്‌ ഇഗ ഷ്വാടെക്‌ രണ്ടാംറൗണ്ടിലെത്തി. ആദ്യ റൗണ്ടിൽ 70–-ാംറാങ്കുകാരി  സ്‌പെയ്‌നിന്റെ ക്രിസ്‌റ്റീന ബുക്‌സയെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തകർത്തു (6–-4, 6–-0). Read on deshabhimani.com

Related News