ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്‌ ഫൈനൽ ; ഇന്ത്യ ഒരുങ്ങുന്നു

image credit bcci twitter


ഓവൽ ഓസ്‌ട്രേലിയയുമായുള്ള ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്‌ ക്രിക്കറ്റ്‌ ഫൈനലിന്‌ തയ്യാറെടുത്ത് ഇന്ത്യ. ജൂൺ ഏഴിന്‌ ഇംഗ്ലണ്ടിലെ ഓവലിലാണ്‌ കിരീടപ്പോരാട്ടം. നിലവിലെ റണ്ണറപ്പുകൾകൂടിയായ ഇന്ത്യൻ ടീം ഓവലിൽ പരിശീലനം ആരംഭിച്ചു. ഐപിഎല്ലിനുപിന്നാലെ ഭൂരിഭാഗം കളിക്കാരും ടീമിനൊപ്പം ചേർന്നു. ഐപിഎൽ ഫൈനൽ കളിച്ച ചെന്നൈ സൂപ്പർ കിങ്‌സിലെയും ഗുജറാത്ത്‌ ടൈറ്റൻസിലെയും താരങ്ങൾമാത്രമാണ്‌ ഇംഗ്ലണ്ടിൽ എത്താനുള്ളത്‌. മെയ്‌ 24നാണ്‌ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ആദ്യസംഘം എത്തിയത്‌. Read on deshabhimani.com

Related News